Featured

പിറവത്ത് മദ്യപിച്ച് വാക്കുതർക്കം ; രണ്ട് പേർക്ക് പരിക്കേറ്റു

Ernakulam |
Jul 28, 2025 10:33 AM

പിറവം: (piravomnews.in) പിറവം പഴയ പമ്പിന് താഴെ വീട്ടിൽ മദ്യപിച്ചിരുന്നവർ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. വാക്കത്തി കൊണ്ടു വെട്ടേറ്റ യുവാവിന് തലയിൽ 11 സ്റ്റിച്ചുണ്ട്. പ്ലാക്കാട്ടുകുഴിയിൽ സുമീഷ് (28) നാണ് വെട്ടേറ്റത്.

തുടർന്നുണ്ടായ ആക്രമണത്തിൽ പ്ലാവടയിൽ സജീവിന് (47) പരിക്കേറ്റു. ഞായറാഴ്ച്‌ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. രണ്ട് കൂട്ടരും വീട്ടുടമയുടെ പരിചയക്കാരും സുഹൃത്തുക്കളുമാണ്. മദ്യപിച്ച് ലഹരി മൂത്തപ്പോൾ പഴയ വൈരാഗ്യത്തിൻറെ പുറത്തായിരുന്നു വെട്ടും കുത്തും.

ആദ്യ തർക്കത്തിൽ സാരമായി പരിക്കേറ്റ സുമീഷ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി മുറിവുകൾ തുന്നിക്കെട്ടിയ ശേഷം സുഹൃത്തുക്കളുമായെത്തി പകരം വീട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് പേർക്കെതിരെയും പോലീസ് കേസെടുത്തു.

Two injured in drunken argument in Piravam

Next TV

Top Stories










News Roundup






//Truevisionall