കുന്നുകര : (piravomnews.in) കുന്നുകര 10–--ാംവാർഡിലെ കുന്നകര നഗറിൽ തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചില്‍ തടയണമെന്ന് ആവശ്യം. നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ശക്തമായ മഴയെത്തുടർന്ന് വ്യാഴം രാത്രിയോടെ വീടുകൾക്കുസമീപം മണ്ണിടിഞ്ഞു. മൂന്നുവർഷമായി തുടർച്ചയായി മഴക്കാലത്ത് ഇവിടെ മണ്ണിടിയുന്നു.നഗർ റോഡിന് പടിഞ്ഞാറുവശത്തെ മസ്ജിദ് റോഡിനോടുചേർന്ന് ഉയർന്നുനിൽക്കുന്ന ഭാഗമാണ് 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞത്.

ഇവിടെ കുഴല്‍ ക്കിണറിനായി വർഷങ്ങൾക്കുമുമ്പ് പഞ്ചായത്ത് നിർമിച്ച ഷെഡും ഇടിഞ്ഞു. മുകളിലും താഴെയുമായി മണ്ണിടിയാന്‍ സാധ്യതയുള്ള ഭാഗത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരോട് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് നിവാസികളുടെ ആവശ്യം.
പലവട്ടം പഞ്ചായത്ത് ഭരണസമിതിയോട് പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. അധികാരികൾ സ്ഥലം സന്ദർശിക്കുന്നതല്ലാതെ മറ്റു നടപടികളില്ല. രണ്ടായിരത്തിൽ ഭൂമാഫിയ ഈ ഭാഗത്തുനിന്ന് വന്‍തോതില്‍ മണ്ണെടുത്തതാണ് ദുരിതത്തിന് കാരണമായത്. 30, 40 അടി താഴ്ചയില്‍ മണ്ണെടുത്ത ഭാഗങ്ങളാണ് ഇടിച്ചില്‍ ഭീഷണി നേരിടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
Demand to stop the continuous landslides; About 100 families in fear
