വാഴക്കുളം : (piravomnews.in) വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് മോഷണം. പരീക്കപ്പീടികയിലുള്ള ഹെവൻസ് സൂപ്പർ മാർക്കറ്റിൽ ബുധനാഴ്‌ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് മോഷണം നടന്നത്.
താഴ് തകർത്ത് ഷട്ടർ തുറന്ന് ഉള്ളിൽ പ്രവേശിച്ചാണ് മോഷണം നടത്തിയത്. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം രൂപയും 4 പാക്കറ്റ് വെളിച്ചെണ്ണ, വിലകൂടിയ ചോക്ലേറ്റുകൾ ഉൾപ്പെടെയുള്ള പലചരക്കു സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടതെന്ന് സ്ഥാപന ഉടമ സിബി മലേക്കുടിയിൽ പറഞ്ഞു.

വാഴക്കുളം ദിശയിൽനിന്ന് വന്ന ബൈക്ക് രാത്രി ഒന്നരയോടെ ഇവിടെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം നിർത്തിയിട്ട് പിന്നിലുള്ള സ്ഥാപനത്തിലേക്ക് രണ്ടുപേർ നടന്നുവരുന്നത് സിസി ടിവി ക്യാമറയിൽ ഉണ്ട്. പണം സൂക്ഷിക്കുന്ന മേശവലിപ്പിലും സമീപത്തുള്ള ബുക്കുകളിലുമായി കരുതിയിരുന്ന മൂവായിരത്തോളം രൂപയാണ് കവർന്നത്. വ്യാപാരാവശ്യത്തിനായി സൂക്ഷിച്ചിരുന്ന മറ്റു വസ്‌തുക്കളൊന്നും നഷ്‌ടപ്പെട്ടിട്ടില്ല.
Coconut oil, expensive chocolates missing; shop burglarized
