Featured

കൂത്താട്ടുകുളത്ത് ട്രാഫിക് നിയമം പാലിക്കാത്ത ബസുകൾ തടഞ്ഞു

Ernakulam |
Jul 25, 2025 06:58 AM

കൂത്താട്ടുകുളം : (piravomnews.in) നഗരസഭാ ഗതാഗത ഉപദേശകസമിതി അംഗീകരിച്ച ഗതാഗതനിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്ന ബസുകൾ സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു.

കൂത്താട്ടുകുളത്ത് ട്രിപ്പ് അവസാനിപ്പിക്കുന്ന ബസുകളിൽ പാലാ, വൈക്കം ഭാഗത്തുനിന്ന് വരുന്നവ എംസി റോഡ്, ഗവ. ആശുപത്രി, അശ്വതി കവല വഴി സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ പ്രവേശിക്കണമെന്നും പിറവം ഭാഗത്തുനിന്ന്‌ വരുന്നവ ടൗൺ ചുറ്റി  പ്രവേശിക്കണമെന്നുമാണ് നിയമം.

നിരവധിതവണ ബസുകാരോട് പറഞ്ഞിട്ടും നിയമലംഘനം തുടർന്ന് യാത്രക്കാരെ സ്റ്റോപ്പുകളിൽ ഇറക്കാതെ പോകുന്ന സാഹചര്യത്തിലായിരുന്നു സമരം.നിയമം നടപ്പാക്കുംവരെ സമരം തുടരുമെന്ന് നേതാക്കൾ പറഞ്ഞു. യോഗത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ സി എൻ പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്, അരുൺ അശോകൻ എന്നിവർ സംസാരിച്ചു.



Buses not following traffic rules stopped in Koothattukulam

Next TV

Top Stories










News Roundup






Entertainment News





//Truevisionall