കൊല്ലം: ( piravomnews.in ) കൊല്ലം പൂയപ്പള്ളി റോഡുവിളയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലിബിന (26) ആണ് മരിച്ചത്. മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. ലിബിന അവിവാഹിതയാണെന്നും വിവാഹാലോചനകൾ നടത്തിവരികയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. നിലവിൽ ദുരൂഹതയില്ലെന്നും പെൺകുട്ടിക്ക് പ്രണയം ഉണ്ടായിരുന്നോ എന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
Young woman found hanging
