കാസർഗോഡ്: ( piravomnews.in ) കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. പീഡിപ്പിച്ചത് ബന്ധുവാണെന്ന് സംശയം. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹോസ്‌ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 14 കാരിയാണ് പ്രസവിച്ചത്. വീട്ടിൽ നിന്നും പ്രസവിച്ചതിനെ തുടർന്ന് രക്തസ്രാവമുണ്ടായി കുട്ടിയെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെൺകുട്ടി ഗർഭിണിയായ വിവരം അറിയില്ലെന്നാണ് വീട്ടുകാർ പൊലീസിനോട് പ്രാഥമികമായി പറഞ്ഞത്. പ്രതിയെ തിരിച്ചറിയാൻ ഡി എൻ എ പരിശോധന നടത്തുമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ ഇതിലൊരു വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.
Class 10th girl gives birth; suspect that she was raped by a relative
