കോട്ടയം : (piravomnews.in) കോട്ടയത്ത് വീണ്ടും ഗൂഗിൾ മാപ്പ് നോക്കി പോയ വാഹനം തോട്ടിൽ വീണു. കടുത്തുരുത്തി കുറുപ്പുന്തറ കടവിൽ ബുധനാഴ്ച പകലായിരുന്നു സംഭവം.
ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശികളായ ജോസി ജോസഫ്, ഭാര്യ ഷീബ ജോസ് എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് തോട്ടിൽ വീണത്. ഗൂഗിൾ മാപ്പ് നോക്കി കുറുപ്പന്തറ ഭാഗത്ത് നിന്നും വന്ന വാഹനം വളവ് തിരിയുന്നതിനു പകരം നേരെ കടവിലേക്ക് ഇറക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം കുഴിയിൽ വീണതിനെ തുടർന്ന് നിർത്തിയതിനാൽ വാഹനം ഒഴുക്കിൽപ്പെട്ടില്ല.

സമീപവാസികൾ ഓടിയെത്തി കാറിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി. പിന്നീട് ക്രയിൻ എത്തിച്ചാണ് വാഹനം വെള്ളക്കെട്ടിൽ നിന്നും പുറത്തെത്തിച്ചത്. ഈ ഭാഗത്ത് മുൻപും ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
ഈ ഭാഗത്ത് മുൻപും സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 2024 മെയ് മാസത്തിൽ മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത ഹൈദരാബാദ് സ്വദേശികളുടെ കാറും ഇതേ സ്ഥലത്ത് തോട്ടിൽ വീണിരുന്നു.
A couple who were looking at Google Maps in Kottayam fell into a ravine while driving.
