പള്ളുരുത്തി : (piravomnews.in) കണ്ണമാലിയിൽ കടൽ കരകവിഞ്ഞ് ഒഴുകിയതോടെ നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. ബുധൻ രാവിലെ ഒമ്പതരയോടെ ആരംഭിച്ച കടലാക്രമണം പകൽ മൂന്നുവരെ നീണ്ടു.
പുത്തൻതോട്, കണ്ണമാലി ശ്രീരാമ ക്ഷേത്രപരിസരം, ചെറിയകടവ്, കണ്ണമാലി വാട്ടർടാങ്ക് പരിസരം, കാട്ടിപ്പറമ്പ്, കൈതവേലി എന്നിവിടങ്ങളിലാണ് കടലാക്രമണത്തിന്റെ കെടുതികൾ നേരിട്ടത്. പുതിയതായി ജിയോബാഗ് സ്ഥാപിച്ചതിന് മുകളിലൂടെയും കടല്‍വെള്ളം ഇരച്ചുകയറി.

ഇടറോഡുകളിൽ നിന്ന് പ്രധാന റോഡിലേക്കും കടൽവെള്ളം കുത്തി ഒഴുകിയതോടെ ഗതാഗതവും തടസ്സപ്പെട്ടു. വെള്ളം പാഞ്ഞെത്തിയതോടെവീട്ടുപകരണങ്ങൾ പലതും ഒലിച്ചുപോയി. ഇലക്ട്രിക് ഉപകരണങ്ങൾ പലതും നശിച്ചു.
Hundreds of homes submerged in water as sea level rises in Kannamalai
