തൃശൂര്‍: (piravomnews.in) തൃശ്ശൂരിൽ ഓട്ടോറിക്ഷയിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ ഓട്ടോറിക്ഷ ഓടിച്ച യുവാവ് അറസ്റ്റില്‍. മറ്റത്തൂര്‍ നന്ദിപ്പാറ സ്വദേശി വടക്കൂട്ട് വീട്ടില്‍ വിഷ്ണു (28) ആണ് അറസ്റ്റിലായത്.
ഇയാള്‍ ഗുണ്ടാലിസ്റ്റിലുള്ള ആളാണെന്ന് പൊലീസ് അറിയിച്ചു. തൃശൂര്‍ റൂറല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെള്ളിക്കുളങ്ങര മൂന്നുമുറി പെട്രോള്‍ പമ്പിനടുത്ത് വച്ച് കഴിഞ്ഞ ദിവസമാണ് സംഭവം. കൊടകര -കോടാലി റോഡ് മുറിച്ചുകടക്കുകയായിരുന്ന അവിട്ടപ്പള്ളി സ്വദേശി ദേവസിയെ (68) ആണ് ഓട്ടോ ഇടിച്ചുതെറിപ്പിച്ചത്.

ദേവസിയെ ഇടിച്ചിട്ടശേഷം ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ദേവസി ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ വെള്ളിക്കുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് പ്രതി പിടിയിലായത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദേവസി മരിച്ചത്.
Elderly man dies in auto-rickshaw accident; Suspect on gangster list arrested
