ആലപ്പുഴ: (piravomnews.in) വണ്ടാനം മെഡിക്കൽ കോളേജിൽ ലാബിൽ തീപിടിത്തം. ജെ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ബാക്ടീരിയോളജിക്കൽ ലാബിലാണ് തീ പടർന്നത്.
ഫ്രിഡ്ജിൽ നിന്നാണ് തീപടർന്നതെന്നാണ് സൂചന. ഷോർട്ട് സർക്യൂട്ടാണോ എന്നാണ് സംശയിക്കുന്നത്. അടുത്തുള്ള മുറികളിലേക്ക് പുക വ്യാപിച്ചതോടെ ആശങ്ക വർധിച്ചു. ആലപ്പുഴയിൽ നിന്നും അഗ്നി രക്ഷസേന സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി.
Fire breaks out in lab at medical college; smoke spreads to rooms, raising concerns
