കളമശേരി : (piravomnews.in) എറണാകുളം ഗവ. മെഡിക്കൽ കോളേജിൽനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് രോഗി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്.
സമീപത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് രോഗി, ഡ്രൈവർ, രോഗിയുടെ ബന്ധു എന്നിവരെ പുറത്തെടുത്ത് മറ്റൊരു വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

എച്ച്എംടി റോഡിൽ തോഷിബ ജങ്ഷനുസമീപം ബുധൻ പകൽ 12.30 ഓടെയാണ് അപകടം. കവലയിൽ പിക്കപ് വാഹനം യൂടേൺ എടുക്കുന്നതിനിടെ വെട്ടിച്ച ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ടാണ് റോഡിന് ഇടതുവശത്തേക്ക് മറിഞ്ഞത്.
രോഗി കുട്ടപ്പൻ (74), ബന്ധു മേക്കാട് വൈച്ചപ്പറമ്പിൽ അശോകൻ (54) എന്നിവർക്കാണ് പരിക്കേറ്റത്. കുട്ടപ്പനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അശോകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.അപകടത്തെത്തുടർന്ന് എച്ച്എംടി–-മെഡിക്കൽ കോളേജ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പൊലീസും അഗ്നി രക്ഷാസേനാംഗങ്ങളും എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
Two people, including the patient, injured after ambulance overturns
