പിറവം : (piravomnews.in) ആമ്പല്ലൂർ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ വികസനവിരുദ്ധ നയങ്ങൾക്കും കെടുകാര്യസ്ഥതക്കും അഴിമതിക്കും എതിരെ എൽഡിഎഫ് പ്രതിഷേധമിരമ്പി.
എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. അരയൻകാവ് മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, തകർന്ന റോഡുകൾ നവീകരിക്കുക, തെരുവുനായശല്യത്തിന് ശാശ്വതപരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ പി സലീം ഉദ്ഘാടനം ചെയ്തു. കെ പി ഷാജഹാൻ അധ്യക്ഷനായി.ടി കെ മോഹനൻ, ബൈജു ചാക്കോ, കെ ജി രഞ്ജിത്, എ പി സുഭാഷ്, അമൽ മാത്യു എന്നിവർ സംസാരിച്ചു.
LDF march to Amballur Panchayat
