മഴക്കോട്ട് കൊണ്ട് ശരീരം മൂടിയ ആൾ രൂപം , വീട്ടമ്മയ്ക്ക് നേരെ കത്തി വീശി സ്വർണവും പണവും കവർന്നു

മഴക്കോട്ട് കൊണ്ട് ശരീരം മൂടിയ ആൾ രൂപം , വീട്ടമ്മയ്ക്ക് നേരെ കത്തി വീശി സ്വർണവും പണവും കവർന്നു
Jul 16, 2025 10:18 AM | By Amaya M K

പാലക്കാട്: (piravomnews.in) വടക്കഞ്ചേരിയിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു. പൊത്തപ്പാറ സ്വദേശി ജയന്തിയെയാണ് മോഷ്ടാവ് ആക്രമിച്ചത്.

അലമാരയിൽ സൂക്ഷിച്ചിരുന്ന അരലക്ഷത്തോളം രൂപയും മൂന്നു പവൻ സ്വർണമാലയും മോഷണം പോയി. തിങ്കളാഴ്ച രാത്രി ഏഴ് മണി. പുറത്ത് ശക്തമായ മഴ. പൊത്തപ്പാറ കുരിശു പള്ളിക്ക് സമീപം വളയിൽ ബാബുവിന്റെ വീട്ടിൽ ഭാര്യ ജയന്തി ഒറ്റയ്ക്കായിരുന്നു.

അടുക്കളയിൽ അത്താഴം പാകം ചെയ്യുന്നതിനിടെയാണ് വാതിൽ ശക്തമായി മുട്ടുന്ന ശബ്ദം ജയന്തി കേട്ടത്. പിന്നാലെ മഴക്കോട്ട് കൊണ്ട് ശരീരം മൂടിയ ആൾ രൂപം വീടിനകത്തേക്ക് പ്രവേശിച്ചു. രണ്ടു കണ്ണുകൾ മാത്രം കാണാവുന്ന തരത്തിലുള്ള രൂപം.

കയ്യിലുണ്ടായിരുന്ന കത്തി ജയന്തിയുടെ നേർക്ക് വീശി. പണവും സ്വർണവും എവിടെയെന്ന് ചോദ്യം. കാണിച്ചു തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി. കത്തി കഴുത്തിൽ വച്ചതോടെ ജയന്തി കുതറിയോടി അടുത്ത മുറിയിൽ കയറി വാതിലടച്ചു.

ആ സമയത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ മാലയും ആശുപത്രി ആവശ്യങ്ങൾക്കായി ലോണെടുത്ത 45000 രൂപയും മോഷ്ടാവ് കൊണ്ടുപോയി. അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

A man covered his body with a raincoat, brandished a knife at the housewife and stole gold and money.

Next TV

Related Stories
സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; പത്ത് പേർക്ക് പരിക്കേറ്റു

Jul 16, 2025 03:01 PM

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; പത്ത് പേർക്ക് പരിക്കേറ്റു

കഴിഞ്ഞ ദിവസം ട്രാഫിക് നിയന്ത്രണത്തിൽ നിന്നിരുന്ന ഹോം ​ഗാർഡിനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ച ബ്രീസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ട ഒരു...

Read More >>
കെഎസ്ആര്‍ടിസി ബസ് തട്ടി ഇരുചക്രവാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം

Jul 16, 2025 02:52 PM

കെഎസ്ആര്‍ടിസി ബസ് തട്ടി ഇരുചക്രവാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം

കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്, അതേ ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടറിൽ...

Read More >>
ക്ഷേത്രത്തിനുള്ളിൽ സ്വർണം മോഷ്ടിക്കാനെത്തിയ കള്ളൻ ഉറങ്ങിപ്പോയി, കയ്യോടെ പിടികൂടി നാട്ടുകാർ

Jul 16, 2025 01:28 PM

ക്ഷേത്രത്തിനുള്ളിൽ സ്വർണം മോഷ്ടിക്കാനെത്തിയ കള്ളൻ ഉറങ്ങിപ്പോയി, കയ്യോടെ പിടികൂടി നാട്ടുകാർ

ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ കള്ളൻ സ്വർണാഭരണങ്ങളും പണവുമെല്ലാം കൈകലാക്കിയ ശേഷം ദേവി വിഗ്രഹത്തിനടുത്ത് കിടന്ന് ഉറങ്ങി...

Read More >>
നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൂ, പണം മോഹിക്കുന്ന അട്ടയാണ് ; നടൻ ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി എലിസബത്ത്

Jul 16, 2025 01:21 PM

നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൂ, പണം മോഹിക്കുന്ന അട്ടയാണ് ; നടൻ ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി എലിസബത്ത്

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എലിസബത്ത് പങ്കുവച്ച വീഡിയോയിലാണ് ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. താൻ മരിച്ചാൽ മുൻ ഭർത്താവ് ബാലയും...

Read More >>
നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമെന്‍ പൗരന്റെ കുടുംബം

Jul 16, 2025 11:54 AM

നിമിഷപ്രിയയ്ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമെന്‍ പൗരന്റെ കുടുംബം

കൊല്ലപ്പെട്ട യെമെന്‍ സ്വദേശി തലാലിന്റെ സഹോദരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും ഒരു...

Read More >>
കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ;  രണ്ട് പേർക്ക് ദാരുണാന്ത്യം

Jul 16, 2025 08:13 AM

കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് ദാരുണാന്ത്യം

അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഓട്ടോഡ്രൈവറും യാത്രക്കാരനും ആണ് മരിച്ചത്....

Read More >>
Top Stories

News Roundup

Entertainment News

//Truevisionall