കൊച്ചി : (piravomnews.in) എറണാകുളം സൗത്തിലെ അനാശാസ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ നാലുപേർ അറസ്റ്റിൽ. ഉത്തരേന്ത്യക്കാരായ ആറ് പെൺകുട്ടികളെയും കസ്റ്റഡിയിലെടുത്തു.
സ്ഥാപനം നടത്തിപ്പുകാരായ മണ്ണാർക്കാട് സ്വദേശികളായ കാരക്കുറിശ്ശി പുല്ലശ്ശേരി പെരുമണ്ണിൽ വീട്ടിൽ അക്ബർ അലി (28), പുല്ലശ്ശേരി പുത്തൻപുരയ്ക്കൽ ഷെഫീഖ് (25), പുല്ലിശ്ശേരി അമ്പഴക്കോടൻ വീട്ടിൽ മൻസൂർ അലി (30) എന്നിവരും ഇടപാടുകാരനായ ചങ്ങനാശ്ശേരി തുരുത്തി സ്വദേശി വിഷ്‌ണു (27) വുമാണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത പെൺകുട്ടികളെ വനിതാ സ്റ്റേഷനിലേക്ക് മാറ്റി.

എളമക്കര, കടവന്ത്ര പോലീസിന്റെ നേതൃത്വത്തിൽ രണ്ടിടങ്ങളിലായാണ് റെയ്‌ഡ് നടന്നത്. ഇടപ്പള്ളിയിൽ അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് എളമക്കര പോലീസിനു ലഭിച്ച വിവരത്തെ തുടർന്ന് ഇവിടെ നടത്തിയ പരിശോധനയിൽ അക്ബർ അലിയെ അറസ്റ്റ് ചെയ്തു. ഇവിടെ സ്ത്രീകൾ ആരും ഉണ്ടായിരുന്നില്ല.
ചോദ്യംചെയ്‌തപ്പോഴാണ് സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം ഇവരുടെ തന്നെ മറ്റൊരു സ്ഥലം ഉണ്ടെന്ന് വെളിപ്പെടുത്തിയത്. വാടക വീടായിരുന്നു.
പരിശോധനയിലാണ് കൂട്ടാളികളെയും പെൺകുട്ടികളെയും കണ്ടെത്തിയത്.ഓൺലൈൻ വെബ്സൈറ്റുകളിൽ നമ്പർ നൽകിയായിരുന്നു പ്രവർത്തനം.
ഇടപ്പള്ളിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ എന്നു പറഞ്ഞാണ് ഇവർ എറണാകുളം സൗത്തിൽ വീട് വാടകയ്ക്ക് എടുത്തത്. മുഖ്യ പ്രതി അക്ബർ അലി കൂടുതൽ പെൺകുട്ടികളെ വലയിലാക്കിയിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ ഇയാളുടെ ഫോണിൽനിന്നു കണ്ടെടുത്തിട്ടുണ്ട്.
Inspection at immoral center in Kochi; Four arrested
