തൃപ്പൂണിത്തുറ : (piravomnews.in) വൈദ്യുതത്തൂണിൽ കയറിയ മലമ്പാമ്പിനെ ഷോക്കേറ്റ് ചത്തനിലയിൽ കണ്ടെത്തി.
തൃപ്പൂണിത്തുറ നഗരസഭ 27–--ാം ഡിവിഷൻ മാവിൻചുവട് ലെയ്‌നിൽ ഈരവേലിൽ സേവ്യറിന്റെ വീടിനുമുമ്പിലെ വൈദ്യുതത്തൂണിൽ ചൊവ്വ രാവിലെ 9.30ഓടെയാണ് മലമ്പാമ്പിനെ കണ്ടത്.

തുടർന്ന് കെഎസ്ഇബിയെയും വനംവകുപ്പ് അധികൃതരെയും അറിയിച്ചു.എരുമേലി വണ്ടൻപതാലിൽനിന്നുള്ള ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) എത്തി വൈദ്യുതിലൈൻ ഓഫ് ചെയ്ത് പാമ്പിനെ താഴെ എത്തിച്ചു.
തിങ്കൾ പകൽ 11.30ഓടെ വീടിനു പിന്നിൽനിന്ന് മതിലിലൂടെ ഇഴഞ്ഞുനീങ്ങുന്ന പാമ്പ് വൈദ്യുതത്തൂണിൽ കയറുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സമീപത്ത് 200 ഏക്കർ പാടവും പുഴയുമുണ്ട്. ഇവിടെനിന്നാകാം പാമ്പ് എത്തിയതെന്ന് കരുതുന്നു.
Did it climb to test the current? A python that climbed an electric pole was electrocuted and died.
