കളമശേരി : (piravomnews.in) ഏലൂർ,-- കളമശേരി നഗരസഭകളെ ബന്ധപ്പെടുത്തുന്ന മഞ്ഞുമ്മൽ ആറാട്ടുകടവ് പാലത്തിൽ തെരുവുവിളക്ക് സ്ഥാപിച്ചു. വെളിച്ചമില്ലാത്തതുമൂലം കാൽനടക്കാർക്കുംമറ്റും ഇതിലെ കടന്നുപോകാൻ ബുദ്ധിമുട്ടായിരുന്നു.
തെരുവുവിളക്ക് സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്.ജലവിഭവവകുപ്പിന്റെ പാലത്തിൽ ഏലൂർ നഗരസഭാ ഫണ്ടിൽനിന്ന് മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് തെരുവുവിളക്ക് സ്ഥാപിച്ചത്.

വകുപ്പിന്റെ മേൽനോട്ടത്തിലാണ് പണി പൂർത്തിയാക്കിയത്. ആദ്യഘട്ടം എന്ന നിലയിലാണ് പാലത്തിൽ വിളക്കുകൾ സ്ഥാപിച്ചത്. റോഡിൽ വിളക്കുകൾ സ്ഥാപിക്കുന്ന ജോലി ഉടൻ പൂർത്തിയാക്കുമെന്ന് ഏലൂർ നഗരസഭാ ചെയർമാൻ എ ഡി സുജിൽ പറഞ്ഞു.
Light has come to the Arattukadavu bridge.
