കണ്ണൂര്‍: (piravomnews.in) കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ മൂര്‍ഖര്‍ പാമ്പ്. ശുചിമുറിയിലാണ് ഇന്നലെ രാവിലെ പാമ്പിനെ കണ്ടത്.
ബി.ബ്ലോക്കിലെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ശുചിമുറിയിലേക്ക് പോകുമ്പോല്‍ പാമ്പിനെ കാണുകയായിരുന്നു. പിന്നീട് സുരക്ഷാ ജീവനക്കാരെത്തി പാമ്പിനെ നീക്കം ചെയ്തു. മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന വിഷപ്പാമ്പ് ശല്യം മാറ്റമില്ലാതെ ഇപ്പോഴും തുടരുകയാണ്.

വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളിലും മറ്റും പാമ്പ് ശല്യം നേരത്തെ തന്നെ ഉണ്ടായിരുന്നു. പ്രദേശത്തെ കാട് വെട്ടിത്തെളിക്കാത്തതും മാലിന്യനിക്ഷേപമുമാണ് പാമ്പ് ശല്യം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് നാട്ടുകാർ പറയുന്നു. അതേസമയം കണ്ണൂർ മയ്യിൽ കയരളം മൊട്ടയിൽ പാമ്പ് ശല്യം രൂക്ഷമാണ് . കഴിഞ്ഞ ആഴ്ച്ച രണ്ടു ദിവസത്തിനിട
യിൽ പിടികൂടിയത് 25 ലധികം പാമ്പുകളെയാണ്. പിടികൂടിലധികവും പെരുമ്പാമ്പിന്റെ കുട്ടികൾ. കഴിഞ്ഞവർഷവും പ്രദേശത്തുനിന്ന് നാല്പത് പാമ്പുകളെ പിടികൂടിയിരുന്നു. വനത്തോടടുത്തുള്ള പ്രദേശമായിരുന്നിട്ട് പോലും ഇവിടെ പാമ്പുകളുടെ ശല്യം രൂക്ഷമാണ്. വീടുകൾക്കുള്ളിൽവരെ പാമ്പുകളെത്തുന്നു എന്നാണ് നാട്ടുകാരുടെ വ്യാപക പരാതി.
വിഷപ്പാമ്പുകളല്ല എന്നതു മാത്രമാണ് ഏക ആശ്വാസമെന്നും നാട്ടുകാർ അറിയിച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പഞ്ചായത്തംഗം എത്തിയപ്പോൾ കാലിനടിയിൽ വരെ പാമ്പിനെക്കണ്ട ഒരു സാഹചര്യമുണ്ടായി. പാമ്പുകളുടെ പ്രജനന കാലമായതിനാലാകാം ഇങ്ങനെ പെരുകുന്നതെന്നാണ് വനംവകുപ്പിന്റെയടക്കം പ്രതികരണം.
Poisonous snake infestation; Cobra found in medical college toilet
