കോലഞ്ചേരി : (piravomnews.in) സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ "പുണ്യം' അർബുദചികിത്സാ സഹായപദ്ധതിക്ക് തുടക്കമായി.
ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. പള്ളി വികാരിയായിരുന്ന ഫാ. ഒ ഐ പൗലോസ് ഓടോളിലിന്റെ സ്‌മരണാർഥമാണ് പദ്ധതി നടപ്പാക്കുന്നത്.

വികാരി ഫാ. ജേക്കബ് കുര്യൻഅധ്യക്ഷനായി. ഫാ. ഗീവർഗീസ് അലക്സ്, ഫാ. കുര്യാക്കോസ് അലക്സ്, ഫാ. ജോർജ് എബ്രഹാം, ഫാ. ജീത്തു മാത്യു, ഫാ. എൽദോസ് മത്തായി, ഫാ. ബിനോയി, കുഞ്ഞുമോൻ തോമസ് എന്നിവർ സംസാരിച്ചു.
"Punyam" project launched at St. Peter's and St. Paul's Orthodox Church
