കോതമംഗലം : (piravomnews.in) കോതമംഗലം നഗരസഭയിലെ മൂന്ന്, നാല് വാർഡുകളുടെ വർഷങ്ങളായിട്ടുള്ള കുടിവെള്ളക്ഷാമം പരിഹരിക്കാൻ ആരംഭിച്ച കരിങ്ങഴ കുടിവെള്ളപദ്ധതിയുടെ നിർമാണോദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.
ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി.അഞ്ഞൂറോളം കുടുംബങ്ങൾക്ക് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ ചെലവിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ സിന്ധു ഗണേശൻ, കെ എ നൗഷാദ്, രമ്യ വിനോദ്,കെ വി തോമസ്, എ ജി ജോർജ്, എൽദോസ് പോൾ, സിബി സ്കറിയ, സിജോ വർഗീസ്, വി ജിനു എന്നിവർ സംസാരിച്ചു.
Construction of Karingazha drinking water project begins
