കാക്കനാട് : (piravomnews.in) സർവീസിനിടെ നിയമലംഘനം നടത്തിയ ആറ് ബസുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തു. എറണാകുളം സൗത്ത് ജങ്‌ഷൻ കേന്ദ്രീകരിച്ച് 17 ബസുകളിലാണ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തിയത്.
കാക്കനാടുമുതൽ മേനകവരെ മുൻവാതിൽ തുറന്നിട്ട് സർവീസ് നടത്തിയ ബസിന് 2250 രൂപ പിഴയിട്ടു.ബസ്ഡ്രൈവറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യും.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മഫ്തിയിൽ ബസിൽ യാത്രചെയ്ത് ദൃശ്യം പകർത്തിയാണ് നടപടി.വാതിൽ തുറന്നുവയ്ക്കൽ, ചവിട്ടുപടികളിലെ തുരുമ്പ്, കീറിയ ടാർപ്പോളിൻ, കാലിയായ ഫസ്‌റ്റ് എയ്‌ഡ് ബോക്‌സ്, വൈപ്പറിലെ തകരാർ, കീറിപ്പറിഞ്ഞ ഇരിപ്പിടങ്ങൾ, സൗത്ത് ജങ്‌ഷനിൽ അനധികൃതമായി പാർക്കിങ് എന്നീ കുറ്റങ്ങളാണ് വിവിധ ബസുകളിൽ കണ്ടെത്തിയത്.
ഒരാഴ്‌ച മുൻപുണ്ടായ അപകടത്തിൽ പിൻഭാഗം തകർന്ന ബസ് അതേപടി ഇപ്പോഴും സർവീസ് തുടരുന്നതു കണ്ടെത്തി ബസിന്റെ പെർമിറ്റ് റദ്ദാക്കി. പോരായ്‌മ കണ്ടെത്തിയ മറ്റു ബസുകൾ കൾക്കെതിരെ കേസെടുത്തു.
Work done; action taken against six buses for violating law
