പിറവം : (piravomnews.in)കരാർ കാലാവധി അവസാനിച്ച പെരുവ -പെരുവമ്മുഴി റോഡിന്റെ പണികൾ ഉടൻ പുർത്തിയാക്കും.
തകർന്നു കിടക്കുന്ന പെരുവ -പിറവം റോഡിന്റെ അറ്റകുറ്റ പണികൾ കുഴികളടച്ച് ഉടൻ നടത്തണമെന്നുമാവശ്യപ്പെട്ട്ഹൈകോടതി അഭിഭാഷകൻ അഡ്വ.എൻ. പി സേതു, സമർപ്പിച്ച WP(C) No.24542/2025 എന്ന റിട്ട് ഹർജിയിൽ എതിർ കക്ഷികളായ PWD, KSTP, എന്നിവർക്ക് ,നീട്ടി നൽകിയ കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാക്കാത്ത അനാസ്ഥയുടെ കാരണം കാണിച്ച് രണ്ടാഴ്ചക്കക്കം സ്റ്റേറ്റ്മെന്റ് നൽകാൻ ഹൈകോടതി ഉത്തരവ് പുറപ്പെടിവിച്ചു.

ഹൈകോടതിയിലെ ജസ്റ്റിസ് ശ്രീ. എൻ. നാഗരേഷ്ന്റെ ബെഞ്ചിലാണ് കേസ് പരിഗണിച്ചത്. കേസ് രണ്ടാഴ്ച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. കേസിൽ അഡ്വ. ജോർജ് സെബാസ്റ്റ്യൻ ഹാജരായി.
High Court's decisive intervention in the negligence in the construction of the Peruva-Piravam-Peruvammuzhi road
