മൂവാറ്റുപുഴ : (piravomnews.in) മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും വെള്ളിയാഴ്‌ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണു. പലയിടത്തും ലൈനുകളിലേക്ക് മരം വീണ് വൈദ്യുതിവിതരണം മുടങ്ങിയത് അധികൃതർ പുനഃസ്ഥാപിച്ചു.
മാറാടി, കായനാട്, ഈസ്റ്റ് മാറാടി, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് കാറ്റുണ്ടായത്.മൂവാറ്റുപുഴ - തൊടുപുഴ റൂട്ടിൽ ഹോസ്റ്റൽ ജങ്‌ഷനിൽ തണൽമരം മറിഞ്ഞുവീണു. ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു.

മൂവാറ്റുപുഴ അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി ടി അനീഷ് കുമാർ, ഓഫീസർമാരായ അനിബൻ കുര്യാക്കോസ്, ടി ആർ റെനീഷ്, നിബിൻ ബോസ്, ആർ വിഷ്ണു, അനന്തു സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Trees fell in the wind in Muvattupuzha
