കോട്ടയം: (piravomnews.in) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽപ്പെട്ട് ഒരുമരണം. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52) ആണ് മരിച്ചത്.
നാല് വശവും കെട്ടിടമായതിനാൽ മണ്ണുമാന്തി യന്ത്രങ്ങൾ സ്ഥലത്തെത്തിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഒടുവിൽ ഗേറ്റ് പൊളിച്ച് മൂന്ന് ജെസിബികൾ അകത്തേക്ക് കടന്നു. കെട്ടിടാവശിഷ്ടങ്ങൾ മാറ്റിത്തുടങ്ങിയപ്പോഴാണ് കുടുങ്ങിക്കിടക്കുന്ന ബിന്ദുവിനെ കണ്ടെത്താനായത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്യാഴം രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയിയുടെ പഴയ കെട്ടിടത്തിലെ 14-ാം വാർഡിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ വയനാട് നേരങ്ങാടി വാഴവെറ്റപാക്കം പേരുത്താനത്ത് അലീന വിൻസെൻ്റിന് (11)പരിക്കേറ്റു. അപകട സ്ഥലത്തെത്തിയപ്പോൾ തിക്കിലും തിരക്കിലുംപെട്ട് ജീവനക്കാരനായ കോട്ടയം വില്ലൂന്നി കറുത്തേടം അമൽ പ്രദീപിനും (21) നിസാര പരിക്കേറ്റു.
Accident at Kottayam Medical College: Woman trapped dies
