---
title: "ബ്യൂട്ടി പാര്‍ലര്‍ ഉടമക്കെതിരെ വ്യാജ ലഹരി കേസ്;പ്രതി ലിവിയ ജോസ് കസ്റ്റഡിയില്‍"
english_title: "Fake drug case against beauty parlor owner; Accused Livia Jose in custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/296006/fake-drug-case-against-beauty-parlor-owner-accused-livia-jose-in-custody"
published_at: "2025-06-13T14:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bea7ed8f94_liviya.jpg"
keywords: []
---

# ബ്യൂട്ടി പാര്‍ലര്‍ ഉടമക്കെതിരെ വ്യാജ ലഹരി കേസ്;പ്രതി ലിവിയ ജോസ് കസ്റ്റഡിയില്‍

> **Lead Summary:** തൃശ്ശൂര്‍.... ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയില്‍. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായിരിക്കുന്നത്.

## Article Content

തൃശ്ശൂര്‍.... ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയില്‍. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായിരിക്കുന്നത്.

ലിവിയയെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു ലിവിയ. സഹോദരിയുടെ ഭര്‍തൃമാതാവായ ഷീലയുടെ വിദേശയാത്ര മുടക്കാന്‍ വ്യാജ ലഹരി കേസില്‍ പ്രതിയാക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ നാരായണദാസ് അറസ്റ്റിലായതിന് പിന്നാലെയാണ് ലിവിയയുടെ പങ്ക് തെളിയുന്നത്. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ലിവിയ ദുബായിലേക്ക് കടന്നു. പിന്നീടാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുന്നത്. ലിവിയയെ നാളെ കേരളത്തില്‍ എത്തിക്കുമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/296006/fake-drug-case-against-beauty-parlor-owner-accused-livia-jose-in-custody)