പെരുമ്പാവൂർ : (piravomnews.in) അപകടഭീഷണിയുയർത്തി നെല്ലിമോളം മാവിൻചുവടിൽ കാറ്റിൽ മറിഞ്ഞുവീണ മരം റോഡരികിൽനിന്ന് മാറ്റണമെന്ന് നാട്ടുകാർ.
രണ്ടുമാസംമുമ്പ് പിഡബ്ല്യുഡി റോഡരികിൽ നിന്ന താന്നിമരം കാറ്റിൽ പത്മരാഗം ശ്യാമളയുടെ വീടിന് മുകളിലേക്ക് മറിഞ്ഞുവീണിരുന്നു.വീടിന് മുകളിൽനിന്ന് മരം നാട്ടുകാർ വെട്ടിമാറ്റി.

റോഡിൽ കിടക്കുന്ന മരത്തിന്റെ ബാക്കി ഭാഗം മാറ്റണമെന്ന് പിഡബ്ല്യുഡിയിൽ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തിരക്കേറിയ കീഴില്ലം - കുറിച്ചിലക്കോട് റോഡിന്റെ വശങ്ങളിൽ മരം കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്. മരം റോഡിൽനിന്ന് നീക്കാൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Locals demand removal of tree that fell in the wind
