അഹമ്മദാബാദ്....വിമാനാപകടത്തിൽ നിന്ന് രക്ഷപെട്ട ഏക വിമാന യാത്രക്കാരൻ രമേഷ് വിശ്വാസ് കുമാറിനെ ഇന്ന് വെള്ളിയാഴ്ച അഹമ്മദാബാദിൽ പ്രധാനമന്ത്രി മോദി കണ്ടു.അപകടത്തിൽ പരുക്കേറ്റ രമേശിനെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . പ്രധാനമന്ത്രി രമേശിന്റെ അവസ്ഥയെക്കുറിച്ചും അപകടം എങ്ങനെ സംഭവിച്ചെന്നും ചോദിച്ചു. വിമാനത്തിലെ 11എ സീറ്റിലാണ് രമേഷ് ഇരിക്കുന്നത്. അപകടത്തിനു ശേഷം ഇയാൾ സ്വയം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട് പുറത്തുവരുകയായിരുന്നു
രമേശ് പറഞ്ഞു, ‘ഞാൻ എങ്ങനെ ജീവനോടെ പുറത്തിറങ്ങി എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ‘വിമാനം വീണു, തങ്ങളുടെ നേരെ വാതിൽ തകർന്ന് വേർപ്പെട്ടുവെന്ന് അയാൾ പറഞ്ഞു. അപ്പോഴാണ് അയാൾ തന്റെ സീറ്റ്ബെൽറ്റ് തുറന്ന് ഇറങ്ങി ഓടിയത്
PM Modi meets Ramesh Vishwas Kumar, who survived the plane crash
