---
title: "ഐടി ഐ യിൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് പതിനേഴുകാരൻ ജീവനൊടുക്കി"
english_title: "17-year-old commits suicide after not getting admission in ITI"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/295621/17-year-old-commits-suicide-after-not-getting-admission-in-iti"
published_at: "2025-06-11T14:02:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68493ffc2fcbd_suicide.jpg"
keywords: []
---

# ഐടി ഐ യിൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് പതിനേഴുകാരൻ ജീവനൊടുക്കി

> **Lead Summary:** കൊല്ലം: കൊല്ലം അഞ്ചലിൽ ഐടി ഐ യിൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് പതിനേഴുകാരൻ ജീവനൊടുക്കി. ഇടമുളക്കൽ തൊള്ളൂർ വേണു സദനത്തിൽ അമൽ ജി നാഥിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കൊല്ലം: കൊല്ലം അഞ്ചലിൽ ഐടി ഐ യിൽ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് പതിനേഴുകാരൻ ജീവനൊടുക്കി. ഇടമുളക്കൽ തൊള്ളൂർ വേണു സദനത്തിൽ അമൽ ജി നാഥിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടാണ് സംഭവം. ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. അരുൺ ജി നാഥന്റെയും ചിഞ്ചുവിന്റെയും  മകനാണ് അമൽ. സംഭവത്തിൽ അഞ്ചൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ.)

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/295621/17-year-old-commits-suicide-after-not-getting-admission-in-iti)