സമൃദ്ധി@കൊച്ചിയുടെ
 ആദ്യ കാന്റീൻ ജിസിഡിഎയിൽ

സമൃദ്ധി@കൊച്ചിയുടെ
 ആദ്യ കാന്റീൻ ജിസിഡിഎയിൽ
Jun 9, 2025 01:48 PM | By Amaya M K

കൊച്ചി : (piravomnews.in) കൊച്ചി നഗരത്തിലെ ജനകീയ ഭക്ഷണശാല "സമൃദ്ധി @കൊച്ചി'യുടെ പ്രഥമ കാന്റീൻ യൂണിറ്റ് ജിസിഡിഎയിൽ തിങ്കളാഴ്‌ച ആരംഭിക്കും.

കൊച്ചി കോർപറേഷനും കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന്‌ ആരംഭിച്ച "സമൃദ്ധി @കൊച്ചി'വിജയകരമായ നാലാംവർഷത്തിലേക്ക്‌ കടക്കുമ്പോഴാണ്‌ കാന്റീൻ ഏറ്റെടുത്ത്‌ പുതിയ ചുവടുവയ്‌പ്‌. ജിസിഡിഎയുടെ കടവന്ത്രയിലെ ആസ്ഥാനമന്ദിരത്തിൽ രാവിലെ 10ന്‌ മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.

ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അധ്യക്ഷനാകും.ജിസിഡിഎ ആസ്ഥാനത്ത്‌ സമൃദ്ധി കാന്റീൻ തുറക്കുന്നതോടെ ഇവിടെയെത്തുന്ന പൊതുജനങ്ങൾക്കും ജീവനക്കാർ, സമീപത്തുള്ള മറ്റ് ഓഫീസ് ജീവനക്കാർ, തൊഴിലാളികൾ എന്നിവർക്കെല്ലാം ആശ്വാസമാകും. പ്രഭാതഭക്ഷണം, ഊണ്, ലഘുഭക്ഷണങ്ങൾ, ചായ, കാപ്പി എന്നിവയെല്ലാം ന്യായമായ വിലയിൽ ലഭ്യമാകും.

കാന്റീനായതിനാൽ പൊതുജനങ്ങൾക്ക്‌ ഊണിന്‌ 40 രൂപയാകും വില. മറ്റ്‌ വിഭവങ്ങൾ "സമൃദ്ധി@കൊച്ചി'യിലെ വിലയിൽത്തന്നെ ലഭിക്കും. രാവിലെ ഏഴുമുതൽ രാത്രി 10 വരെ പ്രവർത്തിക്കും.

കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ളതും രുചികരവുമായ ഭക്ഷണം നൽകുക എന്നതിനൊപ്പം കുടുംബശ്രീ പ്രവർത്തകർക്ക്‌ ഉപജീവനമാർഗംകൂടിയാണ്‌ സമൃദ്ധി നൽകുന്നത്‌. കാന്റീൻനടത്തിപ്പും കുടുംബശ്രീ പ്രവർത്തകർക്കാണ്‌. ഇരുപതോളം പേർക്ക്‌ തൊഴിൽ ലഭിക്കും.

Samrudhi@Kochi's first canteen at GCDA

Next TV

Related Stories
പെറ്റി കേസിലെ പിഴത്തുക അടിച്ചുമാറ്റി ; മൂവാറ്റുപുഴയിൽ സീനിയർ സിപിഒ യ്ക്ക് സസ്പെൻഷൻ

Jul 24, 2025 03:56 PM

പെറ്റി കേസിലെ പിഴത്തുക അടിച്ചുമാറ്റി ; മൂവാറ്റുപുഴയിൽ സീനിയർ സിപിഒ യ്ക്ക് സസ്പെൻഷൻ

മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനിൽ റൈറ്റർ ആയിരുന്ന ശാന്തികൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. 2018 ജനുവരി ഒന്നു മുതൽ 2022 ഡിസംബർ 31 വരെ ട്രാഫിക് പോലീസ് പിഴ...

Read More >>
പെറ്റി കേസിലെ പിഴത്തുക അടിച്ചുമാറ്റി ; മൂവാറ്റുപുഴയിൽ സീനിയർ സിപിഒ യ്ക്ക് സസ്പെൻഷൻ

Jul 24, 2025 03:32 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം ; യുവാവിന് 8 വർഷം തടവ്‌

Jul 24, 2025 12:18 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം ; യുവാവിന് 8 വർഷം തടവ്‌

പിഴത്തുക അതിജീവിതയ്ക്കു നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ 15 മാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.അതിജീവിതയെ ഫെയ്‌സ്‌ബുക് വഴി...

Read More >>
കഞ്ചാവ് വേട്ട , വാടകവീട്ടിൽനിന്ന്‌ 10 കിലോ കഞ്ചാവ് കണ്ടെടുത്തു ; ബംഗാളികൾ അറസ്‌റ്റിൽ

Jul 24, 2025 11:48 AM

കഞ്ചാവ് വേട്ട , വാടകവീട്ടിൽനിന്ന്‌ 10 കിലോ കഞ്ചാവ് കണ്ടെടുത്തു ; ബംഗാളികൾ അറസ്‌റ്റിൽ

വിൽപ്പനയ്ക്കായി ബൈക്കിലും സ്കൂട്ടറിലും എത്തിയ ബംഗാൾ മൂർഷിദാബാദ് സ്വദേശി ഷംസുദീൻ മൊല്ല (42), അനറുൾ ഇസ്ല്ലാം (52) എന്നിവരെ...

Read More >>
പിറവത്ത് വീടിന് മുകളിൽ മരങ്ങൾ വീണു ; ശബ്ദം കേട്ട് യുവാവ് ഓടി രക്ഷപ്പെട്ടു

Jul 24, 2025 10:06 AM

പിറവത്ത് വീടിന് മുകളിൽ മരങ്ങൾ വീണു ; ശബ്ദം കേട്ട് യുവാവ് ഓടി രക്ഷപ്പെട്ടു

മണീട് പന്ത്രണ്ടാം വാർഡിലെ ചീരക്കാട്ടുപാറയിൽ കോടങ്കണ്ടത്തിൽ തങ്കച്ചന്റെ വീടിന് മുകളിലേക്കാണ് വലിയ പ്ലാവും കമുകുകളും പൊങ്ങല്യവും ഒരുമിച്ച്...

Read More >>
നിർമാണം പൂർത്തിയാക്കിയ അങ്കണവാടി തുറക്കാത്തതിൽ പ്രതിഷേധം

Jul 24, 2025 09:56 AM

നിർമാണം പൂർത്തിയാക്കിയ അങ്കണവാടി തുറക്കാത്തതിൽ പ്രതിഷേധം

സംസ്ഥാന സർക്കാർ നൽകിയ കെഎസ്ആർടിസിയുടെ മൂന്ന് സെന്റിലാണ്‌ എംഎൽഎ ഫണ്ടിൽനിന്ന് 46 ലക്ഷം രൂപ ചെലവഴിച്ച് അങ്കണവാടി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall