ആലുവ : (piravomnews.in) പുക്കാട്ടുപടി മാളയ്ക്കപ്പടി, കുഴുവേലിപ്പടി ഭാഗത്ത് ആലുവ എക്സൈസിന്റെ കഞ്ചാവ് വേട്ട. മാളയ്ക്കപടിയിലെ വാടകവീട്ടിൽനിന്ന് 10 കിലോ കഞ്ചാവ് കണ്ടെടുത്തു.
വിൽപ്പനയ്ക്കായി ബൈക്കിലും സ്കൂട്ടറിലും എത്തിയ ബംഗാൾ മൂർഷിദാബാദ് സ്വദേശി ഷംസുദീൻ മൊല്ല (42), അനറുൾ ഇസ്ല്ലാം (52) എന്നിവരെ പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ പി അഭിദാസന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.കിലോയ്‌ക്ക് 2000 രൂപ നിരക്കിൽ ബംഗാളിൽനിന്ന് 17 കിലോ കഞ്ചാവ് ഇവർ കൊണ്ടുവന്നു.

25,000 രൂപ നിരക്കിൽ ഏഴ് കിലോ വിറ്റു. ഗൂഗിൾ പേ വഴിയാണ് പണം വാങ്ങിയിരുന്നത്. വിമാനമാർഗം നാട്ടിലേക്ക് പോകുകയും മാസത്തിൽ നാലുതവണ നാട്ടിൽനിന്ന് 20 കിലോവീതം ട്രെയിൻമാർഗം എത്തിച്ചാണ് വിൽപ്പന. ഇവർ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇൻസ്പെക്ടർ എ ബി സജീവികുമാർ, എം എം അരുൺകുമാർ, സി എസ് വിഷ്ണു, രജിത് ആർ നായർ, സി ടി പ്രദീപ്കുമാർ എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.
Cannabis hunt, 10 kg of cannabis recovered from rented house; Bengalis arrested
