പറവൂർ : (piravomnews.in) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി വരാപ്പുഴ ദേവസ്വംപാടം അപ്പിച്ചമല്ലംപറമ്പ് വീട്ടിൽ ശരത്തിന് (29) പറവൂർ അതിവേഗ സ്പെഷ്യൽ കോടതി എട്ടുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴത്തുക അതിജീവിതയ്ക്കു നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ 15 മാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.അതിജീവിതയെ ഫെയ്‌സ്‌ബുക് വഴി പരിചയപ്പെട്ടശേഷം വീട്ടിൽവച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

വരാപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്‌തരിക്കുകയും 19 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്‌തു. ജഡ്‌ജി ടി കെ സുരേഷാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി പ്രവിത ഗിരീഷ്‌കുമാർ ഹാജരായി.
Youth sentenced to 8 years in prison for sexually assaulting minor girl
