പെരുമ്പാവൂർ : (piravomnews.in) പെരുമ്പാവൂർ നഗരസഭ 19–--ാംവാർഡിൽ നിർമാണം പൂർത്തിയാക്കിയ അങ്കണവാടി തുറക്കാത്തതിൽ പ്രതിഷേധം.
സംസ്ഥാന സർക്കാർ നൽകിയ കെഎസ്ആർടിസിയുടെ മൂന്ന് സെന്റിലാണ് എംഎൽഎ ഫണ്ടിൽനിന്ന് 46 ലക്ഷം രൂപ ചെലവഴിച്ച് അങ്കണവാടി നിർമിച്ചത്.ചോർന്നൊലിക്കുന്ന വാടകക്കെട്ടിടത്തിലാണ് നിലവിൽ അങ്കണവാടി പ്രവർത്തിക്കുന്നത്.

യുഡിഎഫ് ഭരിക്കുന്ന നഗരസഭയും സ്ഥിരംസമിതി അധ്യക്ഷയായ വാർഡ് കൗൺസിലറും കുട്ടികളെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റാൻ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെയും രക്ഷാകർത്താക്കളുടെയും പരാതി. ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഎ എം, ഡിവൈഎഫ്ഐ ഭാരവാഹികൾ അറിയിച്ചു.
Protest over not opening of completed Anganwadi
