---
title: "ചെറായി തീരത്ത്‌  പലയിടത്തും കുഴികൾ  "
english_title: "Potholes in many places on the Cherai coast"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/295186/potholes-in-many-places-on-the-cherai-coast"
published_at: "2025-06-09T11:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68467d23888b5_cherrayi.jpg"
keywords: []
---

# ചെറായി തീരത്ത്‌  പലയിടത്തും കുഴികൾ  

> **Lead Summary:** വൈപ്പിൻ : കടൽക്ഷോഭത്തെ തുടർന്ന്‌ ചെറായി ബീച്ചിലുൾപ്പെടെ നിരവധിയിടങ്ങളിൽ കടൽഭിത്തിയോടുചേർന്ന്‌ വൻ കുഴികൾ രൂപപ്പെട്ടു.

## Article Content

വൈപ്പിൻ : കടൽക്ഷോഭത്തെ തുടർന്ന്‌ ചെറായി ബീച്ചിലുൾപ്പെടെ നിരവധിയിടങ്ങളിൽ കടൽഭിത്തിയോടുചേർന്ന്‌ വൻ കുഴികൾ രൂപപ്പെട്ടു.

വൈപ്പിൻ–-മുനമ്പം തീരദേശറോഡിൽ പലയിടത്തും ഇതുമൂലം തകർച്ചയുണ്ട്‌.ചെറായി ബീച്ചിലുൾപ്പെടെ തീരം പൂർണമായി കടലെടുത്തു. വേനലോടെയേ ഇത്‌ ഇനി പൂർവസ്ഥിതിയിലാകൂ. ചെറായി ബീച്ചിന്‌ തെക്കുവശംമുതൽ കരിങ്കൽഭിത്തിക്കരികിൽ കുഴികൾ രൂപംകൊണ്ടിട്ടുണ്ട്‌.

ഇത്‌ കടൽഭിത്തി താഴേക്കിരിക്കാനും ഇപ്പോൾ കടൽവെള്ളം കയറാത്തിയിടങ്ങളിലും വെള്ളം കയറുന്ന സ്ഥിതി വരുമെന്നാണ്‌ കണക്കുകൂട്ടുന്നത്‌. ഇത്‌ തീരദേശവാസികളിൽ ആശങ്ക പരത്തുന്നുണ്ട്.

തിരമാലകൾ കടൽഭിത്തിയിൽ നേരിട്ട് അതിശക്തമായി അടിക്കാൻ തുടങ്ങിയതോടെയാണ് തീരദേശറോഡിന് സമീപത്തുള്ള മണ്ണ്‌ കടലെടുത്തത്‌. എന്നാൽ, മറ്റു പലയിടത്തും മണൽ റോഡിലേക്ക്‌ ഒഴുകിയെത്തി റോഡ്‌ സഞ്ചാരയോഗ്യമല്ലാതാവുകയും ചെയ്‌തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/295186/potholes-in-many-places-on-the-cherai-coast)