ഈസ്റ്റ് മാറാടി പള്ളിപ്പടിയില്‍ കാറും, നാഷ്ണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് ചങ്ങനാശേരി സ്വദേശികളായ 2 പേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ മുഹമ്മദ് ഇസ്മയില്‍, കാറില്‍ യാത്ര ചെയ്തിരുന്ന പെരുന്ന സ്വദേശിനി ശ്യാമള ദാമോദരന്‍ എന്നിവരാണ് മരണമടഞ്ഞത്. ഇന്ന് (02-03-2022) പുലര്‍ച്ചെ 3.30 ന് മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പള്ളിപ്പടിയിലാണ് അപകടം നടന്നത്. എയര്‍ പോര്‍ട്ടില്‍ പോയി തിരികെ വരുകയായിരുന്ന കാറും മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് വരുകയായിരുന്ന ലോറിയും തമ്മിലാണ് ഇടിച്ചത്. പരിക്കേറ്റ കാര്‍ യാത്രക്കാരായ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്
Two killed in East Maradi road mishap
