ആലുവ : (piravomnews.in) പെരിയാറിൽ നിന്ന് അനധികൃതമായി മണൽ വാരി കടത്തുന്നതിനെതിരെ റൂറൽ എസ്പി എം. ഹേമലത കർശന നടപടി ആരംഭിച്ചു. തുരുത്ത് പള്ളിക്കു സമീപത്തെ കടവിൽ നിന്നു മണൽ കടത്തിയ 2 പേരെ എസ്പിയുടെ നിർദേശപ്രകാരം റൂറൽ ജില്ലാ ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തു.

തുരുത്ത് ഓത്തുപള്ളിപ്പറമ്പിൽ റിഷാദ് (35), റിയാസ് ബാവ (37) എന്നിവ രാണ് പിടിയിലായത്. കായംകുളം ഭാഗത്തേക്കു കൊണ്ടുപോകാൻ മണൽ വാഹനത്തിൽ കയറ്റുമ്പോഴാണ് ഇവരെ പിടികൂടിയത്.
ഐപിഎസ് പരിശീലന കാലത്തു കാലടി എസ്എച്ച്ഒ ആയി പ്രവർത്തിച്ചതിനാൽ പെരിയാറിൽ നിന്നുള്ള മണൽ കടത്തിനെക്കുറിച്ചു തനിക്ക് അറിവുണ്ടെന്നും അതു കർശനമായി തടയുമെന്നും ചുമതലയേറ്റപ്പോൾ എസ്പി പറഞ്ഞിരുന്നു.
Illegal sand smuggling from Periyar: 2 arrested
