ഓപ്പറേഷൻ സിന്ദൂർ; തിരിച്ചടിച്ച് ഇന്ത്യ, ഒൻപത് പാക് ഭീകര കേന്ദ്രങ്ങൾ തകർത്തു

ഓപ്പറേഷൻ സിന്ദൂർ; തിരിച്ചടിച്ച് ഇന്ത്യ, ഒൻപത് പാക് ഭീകര കേന്ദ്രങ്ങൾ തകർത്തു
May 7, 2025 06:47 AM | By Amaya M K

ന്യൂഡല്‍ഹി: (piravomnews.in )പെഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യയുടെ തിരിച്ചടി. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമത്തിലൂടെ സൈന്യം പ്രതികരിച്ചു. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റെന്നും വിവരമുണ്ട്. ഇന്നു പുലർച്ചെ 1.44 ഓടെയാണ് ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായി, ‘ഓപ്പറേഷൻ‌ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം നടത്തിയത്.

മുസാഫർബാദ്, ബഹവൽപുർ, കോട്‌ലി, മുരിഡ്‌ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണു വിവരം. ലഷ്കറെ തയിബയുടെ ആസ്ഥാനമാണ് മുരിഡ്‌ക്. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവൽപുർ. ആക്രമണത്തിനു പിന്നാലെ ‘നീതി നടപ്പാക്കി’യെന്ന് കരസേന പ്രതികരിച്ചു. 

പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം. അഞ്ചിടത്ത് മിസൈൽ ആക്രമണമുണ്ടായെന്നും മൂന്നു പേർ കൊല്ലപ്പെട്ടെന്നും 12 പേർക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിനു തിരിച്ചടി നൽകുമെന്നും മിസൈൽ പ്രതിരോധ സംവിധാനം സജ്ജമാണെന്നും പാക്കിസ്ഥാൻ സൈന്യം പറഞ്ഞു. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യം വെടിവയ്പ്പ് തുടങ്ങിയിട്ടുണ്ട്.

ഏപ്രിൽ 22 നാണ് കശ്മീർ പഹൽഗാമിലെ ബൈസരൺവാലി വിനോദസഞ്ചാരകേന്ദ്രത്തിൽ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 ഇന്ത്യക്കാർ അന്നു കൊല്ലപ്പെട്ടു. ഭീകരസംഘടനയായ ലഷ്കറുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു. ആക്രമണത്തിനു ശേഷം ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധുനദീതട കരാർ റദ്ദാക്കുകയും പാക്ക് പൗരന്മാരെ പുറത്താക്കി അതിർത്തികൾ അടയ്ക്കുകയും ചെയ്തിരുന്നു. 

Operation Sindoor; India retaliates, destroys nine Pakistani terror camps

Next TV

Related Stories
 റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​ ;  അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടിച്ച് യുവതി മരിച്ചു

Jun 29, 2025 09:06 AM

റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​ ; അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടിച്ച് യുവതി മരിച്ചു

ശ്രു​തി​യും പി​താ​വും റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചാ​ണ്...

Read More >>
കാബിനുളളില്‍ കത്തിയ മണം: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

Jun 29, 2025 09:01 AM

കാബിനുളളില്‍ കത്തിയ മണം: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

എന്തോ കത്തിയ തരത്തില്‍ പുകയും മണവും പുറത്തുവന്നു. ഇതോടെ വിമാനം തിരിച്ചറക്കുകയാണെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. സാങ്കേതിക പ്രശ്നം മൂലം...

Read More >>
കിടക്കയിലെ മുളകുപൊടി തുമ്പായി; കഴുത്തിൽ കാലമർത്തി, കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന് കിണറ്റിൽ തള്ളി യുവതി

Jun 28, 2025 11:33 PM

കിടക്കയിലെ മുളകുപൊടി തുമ്പായി; കഴുത്തിൽ കാലമർത്തി, കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന് കിണറ്റിൽ തള്ളി യുവതി

ശങ്കരമൂര്‍ത്തിയെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കേസന്വേഷണത്തിനിടെ ഇദ്ദേഹത്തിന്റെ...

Read More >>
 കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

Jun 19, 2025 01:21 PM

കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാം ഖിലാവനെ ഹരിയവാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു....

Read More >>
ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jun 17, 2025 01:48 PM

ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അൽപ്പനിമിഷത്തിനുള്ളിൽ വീട് പൂർണ്ണമായും നിലംപൊത്തുകയായിരുന്നു. കുടുംബ ക്ഷേത്രത്തിൽ പോകുന്നതിനായി ബിജേഷ് നേരത്തെ...

Read More >>
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

Jun 17, 2025 01:37 PM

വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് കുട്ടിയെട...

Read More >>
Top Stories










News Roundup






https://piravom.truevisionnews.com/