ആലുവ : (piravomnews.in) തുരുത്ത് സീഡ് ഫാമിലെ ഫെസ്റ്റിന്റെ രണ്ടാംദിനത്തിൽ ജനത്തിരക്കേറി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ സഹകരണത്തോടെയാണ് ഫാം ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്.

ആലുവ പാലസിൽനിന്ന് സോളാർ ബോട്ടിലും ദേശം തൂമ്പാക്കടവ് ഭാഗത്തുനിന്ന് ചങ്ങാടത്തിലുമായാണ് നൂറുകണക്കിനാളുകൾ ഫെഫെസ്റ്റിന് എത്തുന്നത്.പെരിയാറിലെ ബോട്ട് സവാരിയും വിവിധ പ്രദർശനമേളകളും കലാപരിപാടികളും ചൂണ്ടയിടലും ഭക്ഷ്യമേളയും കാർഷിക ക്ലാസുകളും ചെളിക്കണ്ടത്തിലെ കളികളുമൊക്കെയായി വൈവിധ്യമാർന്ന പരിപാടികളാണ് നടക്കുന്നത്.
സമാപന ദിവസമായ ബുധൻ രാവിലെ 9.30ന് ‘മണ്ണ് കൃഷി, ആരോഗ്യം, ഭക്ഷണം’ എന്ന വിഷയത്തിൽ വൈറ്റില ഗവേഷണകേന്ദ്രത്തിലെ ഡോ. ശ്രീലതയും 11.30ന് ‘പോഷകതളിക’ എന്ന വിഷയത്തിൽ ബിജുമോൻ സക്കറിയയും ക്ലാസ് നയിക്കും.പകൽ രണ്ടിന് സമാപനസമ്മേളനം റോജി എം ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും.
Crowds gather on the second day of the festival at Thuruthu Seed Farm
