കരുമാല്ലൂർ : (piiravomnews.in) ആലുവ–-പറവൂർ റോഡിൽ തട്ടാംപടിക്കുസമീപം ലോറി മതിൽ ഇടിച്ചുതകർത്തു. ഞായർ പുലർച്ചെ അഞ്ചരയോടെയാണ് അപകടം. ആലുവയിൽനിന്ന് പറവൂർ ഭാഗത്തേക്ക് ചരക്ക് കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ കോഴിക്കോട് സ്വദേശി ഗഫൂറിന്റെ (60) ഇടതുകാൽ ക്യാബിനിൽ കുടുങ്ങി. തുടർന്ന് പറവൂരിൽനിന്ന് അഗ്നി രക്ഷാസേനയെ ത്തി ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്.
പറവൂർ താലൂക്കാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് ലോറി ആദ്യം മരത്തിലിടിച്ചശേഷമാണ് വീടിന്റെ മതിലിൽ ഇടിച്ചത്.
Lorry crashed into wall
