കോട്ടയം: (piravomnews.in) ഏറ്റുമാനൂരിൽ അഭിഭാഷകയും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും 14 റിമാൻഡ് ചെയ്തു.
ജിസ്മോൾ സണ്ണിയുടെ ഭർത്താവ് ജിമ്മി, ഭർതൃപിതാവ് ജോസഫ് എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.യുവതിയും മക്കളും ഭർതൃവീട്ടിൽ ശാരീരിക, മാനസിക പീഡനങ്ങൾ അനുഭവിച്ചിരുന്നതായി ജിസ്മോളുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിൽ കുടംബം പൊലീസിൽ പരാതി നൽകിയിരുന്നു.
ഏറ്റുമാനൂരിൽ ഹൈക്കോടതി അഭിഭാഷകയായ പാലാ മുത്തോലി സ്വദേശി അഡ്വ. ജിസ്മോൾ തോമസ് (32) മക്കൾ നേഹ മരിയ (4), നോറ ജിസ് ജിമ്മി (1) എന്നിവർ കഴിഞ്ഞ 15നാണ് പുഴയിൽ ചാടി ജീവനൊടുക്കിയത്. മുൻ പഞ്ചായത്തംഗമായിരുന്നു ജിസ്മോൾ. ഭർതൃ വീട്ടിലെ മാനസിക ശാരീരിക പീഡനത്തെ തുടർന്നാണ് ജിസ്മോൾ ജീവനൊടുക്കിയതെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം.
Suicide of lawyer and children in Ettumanoor; Husband and father-in-law in remand
