ജോലിക്കാര്‍ക്ക് ശമ്പളം; അനാശാസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം വേറെ; കുടുങ്ങിയത് വൻ പെൺ വാണിഭ സംഘം

ജോലിക്കാര്‍ക്ക് ശമ്പളം; അനാശാസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം വേറെ; കുടുങ്ങിയത് വൻ പെൺ വാണിഭ സംഘം
May 2, 2025 06:54 AM | By Amaya M K

കൊച്ചി: ( piravomnews.in ) കൊച്ചി വൈറ്റിലയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യം. വൈറ്റില ആർടിക് ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ 11 യുവതികൾ. ഡാൻസാഫിന്റെ ലഹരി പരിശോധനയ്ക്കിടെയാണ് സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന അനാശ്യാസ്യ സംഘം പിടിയിലായത്.

ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വൈറ്റില ആർടിക് ഹോട്ടലിൽ ഡാൻസഫും പൊലീസും സംയുക്ത പരിശോധന നടത്തിയത്. ഹോട്ടലിൽ നിന്നും ലഹരി പിടിച്ചെടുത്തില്ലെങ്കിലും വൻ പെൺ വാണിഭ സംഘമാണ് പിടിയിലായത്.

ഹോട്ടലിൽ പുറത്തു നിന്നുള്ള ഏജൻസി നടത്തിയിരുന്ന സ്പയുടെ മറവിൽ ആയിരുന്നു അനാശാസ്യം. മലയാളികളായ 11 യുവതികളാണ് പിടിയിലായത്. കൂടുതലും കൊച്ചിക്കാർ. മാസ ശമ്പളത്തിലാണ് യുവതികളെ നിയമിച്ചിരുന്നത്. മാനേജരായ യുവതിക്ക് 30000 രൂപയും മറ്റുള്ളവർക്ക് 15,000 രൂപയുമാണ് ശമ്പളം.

അനാശാസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം വേറെയും. ഒരു മാസം സ്പായിൽ നിന്ന് മാത്രം മൂന്നര ലക്ഷം രൂപയാണ് ഉടമസ്ഥന് വരുമാനം ലഭിച്ചിരുന്നത്. മഞ്ചേരി സ്വദേശി നൗഷാദാണ് സ്പാ നടത്തിയിരുന്നത്. ഇടനിലക്കാരനായ ജോസിന് 20,000 രൂപയാണ് മാസ ശമ്പളം.

പൊലീസിന്റെ പരിശോധനയിൽ ഗർഭ നിരോധന ഉറകളും ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിൽ സ്പാക്കായി പ്രവർത്തിച്ചിരുന്നത് ഒരു മുറി മാത്രമാണ്. കൊച്ചി സൗത്ത് എസിപി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.

Salaries for workers; income from immoral activities is another; a large female trafficking gang is trapped

Next TV

Related Stories
ഏറ്റുമാനൂരിലെ അഭിഭാഷകയുടേയും മക്കളുടേയും ആത്മഹത്യ; ഭർത്താവും ഭർതൃപിതാവും റിമാൻഡിൽ

May 2, 2025 07:02 AM

ഏറ്റുമാനൂരിലെ അഭിഭാഷകയുടേയും മക്കളുടേയും ആത്മഹത്യ; ഭർത്താവും ഭർതൃപിതാവും റിമാൻഡിൽ

യുവതിയും മക്കളും ഭർതൃവീട്ടിൽ ശാരീരിക, മാനസിക പീഡനങ്ങൾ അനുഭവിച്ചിരുന്നതായി ജിസ്മോളുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിൽ കുടംബം പൊലീസിൽ പരാതി...

Read More >>
 സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിർത്തി മർദിച്ചെന്ന് പരാതി

May 2, 2025 06:57 AM

സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിർത്തി മർദിച്ചെന്ന് പരാതി

കാറിൽ എത്തിയ സംഘത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം....

Read More >>
കാട്ടാന ആക്രമത്തിൽ വയോധികന് പരിക്ക്

May 2, 2025 06:46 AM

കാട്ടാന ആക്രമത്തിൽ വയോധികന് പരിക്ക്

വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് ഇയാളെ കാട്ടാന...

Read More >>
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ കഴുത്തിലെ മൂന്നര പവൻ്റെ മാല ബൈക്കിലെത്തിയ മോഷ്ടാക്കൾ പൊട്ടിച്ചെടുത്ത് കടന്നു

May 1, 2025 05:55 AM

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ കഴുത്തിലെ മൂന്നര പവൻ്റെ മാല ബൈക്കിലെത്തിയ മോഷ്ടാക്കൾ പൊട്ടിച്ചെടുത്ത് കടന്നു

തീരദേശത്തേക്കുള്ള തിരക്കു കുറഞ്ഞ റോഡിലൂടെ പോകുകയായിരുന്നു മേഴ്സി ഡാലി. മുന്നിലുണ്ടായിരുന്ന ബൈക്ക് വളയ്ക്കുവാൻ ശ്രമിക്കുകയെന്ന വ്യാജന വേഗത...

Read More >>
തട്ടുകടയിൽ ചായ കുടിക്കാനെത്തിയപ്പോൾ കുട്ടിയെ കണ്ടു, പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം

Apr 30, 2025 11:45 AM

തട്ടുകടയിൽ ചായ കുടിക്കാനെത്തിയപ്പോൾ കുട്ടിയെ കണ്ടു, പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം

വീട്ടിൽ പറഞ്ഞാൽ അമ്മയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ പലയാവർത്തി കുട്ടിയെ പീഡിപ്പിച്ചു. ഒരു ദിവസം കുട്ടിയെ സംശയാസ്പദമായി കണ്ട അമ്മ...

Read More >>
ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Apr 30, 2025 11:40 AM

ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ലോഡ്ജ് ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് ഇയാളെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

Read More >>
Top Stories

News Roundup