മലപ്പുറം: (piravomnews.in) മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലിയിൽ കാട്ടാന ആക്രമത്തിൽ വയോധികന് പരിക്ക്. പുഞ്ചക്കൊല്ലി നഗറിലെ നെടുമുടി (60) ക്കാണ് പരിക്കേറ്റത്. കാട്ടിനുള്ളില്‍ വെച്ചാണ് കാട്ടാന ഇദ്ദേഹത്തെ ആക്രമിച്ചത്. വൈകിട്ട് നാലരയോടെയാണ് സംഭവം. കൈക്കും കാലിനുമാണ് പരിക്കേറ്റത്.

ആദിവാസി നഗറിലെ ഏറ്റവും അവസാന ഭാഗത്താണ് ഇയാളുടെ വീട്. വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് ഇയാളെ കാട്ടാന ചവിട്ടുന്നത്. പരിക്കേറ്റ നെടുമുടിയെ നിലമ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Elderly man injured in wild elephant attack
