മട്ടാഞ്ചേരി : (piravomnews.in) കരവിരുതിന് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് എൺപത്തിനാലുകാരി മട്ടാഞ്ചേരി ഗുജറാത്തി പറമ്പിൽ റുഖിയ. പാഴ്‌വസ്തുക്കൾകൊണ്ട് മനോഹരങ്ങളായ സൃഷ്ടികളാണ് റുഖിയ ഒരുക്കുന്നത്.

ഫ്ലവർവേസ്, കടലാസ് പുഷ്പങ്ങൾ, തൊപ്പികൾ, കുട്ടകൾ, ആഭരണങ്ങൾ, കുട്ടി ഉടുപ്പുകൾ, ഓലകൊണ്ട് മീൻ, ചെമ്മീൻ, കിളി, പങ്ക തുടങ്ങി ഒട്ടേറെ ഇനങ്ങൾ റുഖിയയുടെ കരവിരുതിൽ രൂപമെടുത്തിട്ടുണ്ട്.
കടലാസുകൊണ്ടുള്ള സൃഷ്ടികൾ വേറെയും കൊച്ചി മുസിരിസ് ബിനാലേ മൂന്നാംപതിപ്പിൽ റുഖിയയുടെ കലാസൃഷ്ടികളുടെ പ്രദർശനവും ഉണ്ടായിരുന്നു.നിർമിക്കുന്ന വസ്തുക്കൾ സമീപങ്ങളിലെ അങ്കണവാടികൾക്കും വിദ്യാർഥികൾക്ക് പ്രോജക്ടിനുവേണ്ടിയും സൗജന്യമായി നൽകും.
ചെറുപ്പത്തിലേ ഉണ്ടായിരുന്ന കലാവാസനയ്‌ക്ക് വിവാഹശേഷം ഇടവേളയുണ്ടായെങ്കിലും പേരക്കുട്ടികളായതോടെ അവർക്കായി കളിപ്പാട്ടങ്ങൾ ഉണ്ടാക്കിത്തുടങ്ങി. പരേതനായ മൊയ്തുണ്ണിയുടെ ഭാര്യയാണ്. ഒമ്പത് മക്കളും 20 പേരക്കുട്ടികളുമുണ്ട്.
Age is no barrier to craftsmanship; Ruqyah can turn waste into gold
