തിരുവനന്തപുരം: (piravomnews.in) പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വയോധികന് ശിക്ഷ വിധിച്ച് കോടതി.

19 വർഷം കഠിന തടവും 35000 രൂപ പിഴയുമാണ് വിധിച്ചത് . പളളിച്ചൽ ചാമവിള സ്വദേശി വിശ്വനാഥനാണ് (64) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 10 മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മകളുടെ വീട്ടിൽ താമസത്തിനെത്തിയ ഇയാൾ സമീപത്തെ തട്ടുകടയിൽ ചായ കുടിക്കാനായി എത്തിയപ്പോൾ അവിടെ കണ്ട കുട്ടിയെ കടയ്ക്ക് സമീപത്തെ പണിതീരാത്ത വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയതാണ് പരാതി.
വീട്ടിൽ പറഞ്ഞാൽ അമ്മയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഇയാൾ പലയാവർത്തി കുട്ടിയെ പീഡിപ്പിച്ചു. ഒരു ദിവസം കുട്ടിയെ സംശയാസ്പദമായി കണ്ട അമ്മ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
When the girl came to drink tea at a thrift store, she was seen, taken to an unfinished house and sexually assaulted.
