കൊച്ചി : (piravomnews.in) കൊച്ചിയുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന മൂന്നാമത്തെ റോ- റോയുടെ നിർമാണത്തിന് മുന്നോടിയായുള്ള സ്റ്റീൽ കട്ടിങ് ചടങ്ങ് കൊച്ചി കപ്പൽശാലയിൽ നടന്നു.

കൊച്ചി കോർപറേഷനുവേണ്ടി നിർമിക്കുന്ന റോ റോയുടെ കരാർ 2024 നവംബർ 13ന് കപ്പൽശാലയുമായി ഒപ്പുവച്ചിരുന്നു. 14.9 കോടി രൂപയാണ് ജിഎസ്ടി ഉൾപ്പെടെ നിർമാണത്തിനായി നഗരസഭ കൈമാറിയത്.കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡാണ് പദ്ധതിക്കായി സാമ്പത്തികസഹായം നൽകിയത്.
പുതുതായി നിർമിക്കുന്ന റോ റോയ്‌ക്ക് 28.43 മീറ്റർ നീളവും 8.25 മീറ്റർ വീതിയുമുണ്ട്. വേഗം ആറ് നോട്ട് ആയിരിക്കും. ഐആർഎസ് ക്ലാസിഫിക്കേഷൻ സൊസൈറ്റിയുടെ കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ള വെസലിനെ കപ്പൽശാല ഇൻഹൗസ് ഡിസൈൻ ഡിപ്പാർട്‌മെന്റ് രൂപകൽപ്പന ചെയ്തതാണ്. നാല് ലോറിവരെ വഹിക്കാൻ കഴിയുന്ന തരത്തിലാണ് റോ റോയുടെ രൂപകൽപ്പന.
Third Row Row Construction: Steel Cutting Performed
