കാലടി : (piravomnews.in) മലയാറ്റൂർ കുരിശുമുടിയിൽ പുതുഞായർ തിരുനാളിന് ആയിരങ്ങൾ മലകയറി. എട്ടാമിടം തിരുനാൾ മെയ് നാലിന് ആഘോഷിക്കും. വലിയ നോമ്പ് തുടക്കംമുതൽ ഇത്തവണ മലയാറ്റൂരിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

ഇക്കുറി വാഹന പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.പുഴയിലോ മണപ്പാട്ടുചിറയിലോ ഇറങ്ങാൻ അനുവദിക്കില്ല. വാഹനങ്ങൾ വൺവേ അടിസ്ഥാനത്തിലാണ് പോകേണ്ടത്. മല കയറുമ്പോൾ പരിക്കുപറ്റുന്ന തീർഥാടകരെ ആംബുലൻസുകളിൽ ആശുപത്രികളിൽ എത്തിക്കും.
Thousands climb the mountain at Malayattoor Kurisumudi for the New Year's Eve festival
