കാലടി : (piravomnews.in) കാലടി പഞ്ചായത്ത് ബസ് സ്റ്റാൻഡ് വ്യാപാരസമുച്ചയ നിർമാണത്തിനായി യുഡിഎഫ് ഭരണസമിതി അടച്ചുപൂട്ടി.പകരം സംവിധാനം ഒരുക്കാത്തതിനാൽ സ്വകാര്യ ബസുകൾ പാർക്കിങ്ങിന് സ്ഥലമില്ലാതെ പെരുവഴിയിലുമായി.

120ൽപ്പരം സ്വകാര്യ ബസുകൾ എംസി റോഡിൽ നിർത്തി യാത്രക്കാരെ കയറ്റാൻ തുടങ്ങിയതോടെ കാലടിയിൽ ഇടവേളയ്‌ക്കുശേഷം ഗതാഗതക്കുരുക്ക് രൂക്ഷമായി.നിലവിലുള്ള സ്റ്റാൻഡിന്റെ തെക്കുഭാഗത്തെ സ്ഥലവും കനാലിനോട് ചേർന്ന് 20 മീറ്റർ വീതിയിലുള്ള സ്ഥലവും സജ്ജമാക്കിയശേഷമേ സ്റ്റാൻഡിന്റെ നിർമാണം ആരംഭിക്കാവൂ എന്ന് പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.
പെരുമ്പാവൂർ–--കാലടി-–-അങ്കമാലി റൂട്ടിൽ ഒക്കൽമുതൽ മരോട്ടിച്ചുവടുവരെ ഗതാഗതക്കുരുക്ക് നീളുന്നു. അശാസ്ത്രീയമായ ബസ് ടെർമിനൽ നിർമാണത്തിനെതിരെ എൽഡിഎഫ് പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തിയിരുന്നു. ഇതോടെ ശനിയാഴ്ച നടത്താനിരുന്ന കല്ലിടൽ മാറ്റിവച്ചു.
Kalady bus stand closed; town in traffic jam
