കളമശേരി : (piravomnews.in) നിർമാണം നിർത്തിവച്ചിരിക്കുന്ന സീപോർട്ട്–എയർപോർട്ട് റോഡിൽ പൊടിപറത്തിയുള്ള വാഹനങ്ങളുടെ അഭ്യാസം മൂലം അപകടങ്ങൾ പതിവാകുന്നു.

കഴിഞ്ഞ ദിവസം യുവതി ഓടിച്ച വാഹനം അഭ്യാസത്തിനിടെ സമീപത്തെ പാടത്തേക്കു മറിഞ്ഞു. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡ് കമ്മിഷൻ ചെയ്യാത്തതുമൂലം കുട്ടികൾ റോളർസ്കേറ്റിങ്ങും സൈക്കിളിങ്ങും പരിശീലിക്കുന്നത് ഇവിടെയാണ്.
വാഹനങ്ങളുടെ അമിതവേഗവും അഭ്യാസവും ഇവർക്കും ഭീഷണിയായി മാറി. ആർടിഒ വാഹന ശോധന നടത്തുന്നത് ഈ ഭാഗത്താണ്. പൊലീസിന്റെ പട്രോളിങ്ങും ഉണ്ടെങ്കിലും വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയിട്ടും നിയന്ത്രിക്കാൻ നടപടിയില്ല.
Driving practice on the road; Car involved in accident
