കൊല്ലം: ( piravomnews.in ) ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് ഭർത്താവ് സ്വന്തം കാർ കത്തിച്ചു. വെള്ളാർവട്ടം കാറ്റാടിമൂട് മംഗലത്ത് പുത്തൻവീട്ടിൽ ദിലീഷാണ് കാർ കത്തിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

വഴക്കിനുശേഷം ഭാര്യ ഇരുചക്രവാഹനത്തിൽ സമീപത്തെ കടയിൽ പോയ സമയത്ത് വീടിന്റെ മുൻവശത്ത് റോഡിൽ കിടന്ന കാറിന് തീയിടുകയായിരുന്നു. തുടർന്ന് ഭാര്യയുടെ ഇരുചക്രവാഹനത്തിനും കേടുവരുത്തി. കടയ്ക്കൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീകെടുത്തിയത്. കാർ പൂർണമായും കത്തിനശിച്ചു.
Husband sets his own car on fire after a fight with his wife
