കൊച്ചി: (piravomnews.in) സാമൂഹികമാധ്യമങ്ങളിലൂടെ നടിമാർക്കെതിരേ അശ്ലീലപരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ 'ആറാട്ടണ്ണൻ' എന്ന പേരിലറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ.
എറണാകുളം നോർത്ത് പോലീസ് സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന് ആരോപിച്ച് ചലച്ചിത്ര പ്രവർത്തകരായ നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വർ എന്നിവരാണ് പരാതി നൽകിയത്.
സന്തോഷ് വർക്കിയുടെ പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കർശന നടപടി സ്വീകരിക്കണമെന്നും ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.സിനിമ നടികളിൽ മിക്കവരും വേശ്യകളാണെന്ന പരാമർശമാണ് ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്.
സന്തോഷ് വർക്കിയുടെ നിരന്തരമുള്ള പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും തന്നെ വ്യക്തിപരമായി വേദനിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി ഉഷ ഹസീന പരാതി നൽകുകയായിരുന്നു.സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സന്തോഷ് വർക്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.
കഴിഞ്ഞ നാൽപത് വർഷമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തനിക്ക് ഇത് മാനസിക വിഷമത്തിന് കാരണമായി ഒരു നടി എന്ന നിലയിൽ തനിക്ക് ഇത് അപമാനം ഉണ്ടാക്കിയതായും പരാതിയിൽ ഉഷ് വ്യക്തമാക്കിയിട്ടുണ്ട്.
Santosh Varkey arrested for making obscene remarks against actresses on social media
