കൊച്ചി : (piravomnews.in) ഇന്റർനെറ്റ് പൗരരുടെ അവകാശമാക്കിയ കെ–-ഫോൺ കണക്‌ഷൻ ജില്ലയിൽ അയ്യായിരത്തിലേക്ക് കുതിക്കുന്നു.

കെ–-ഫോൺ ഉപയോക്താക്കളുടെ എണ്ണം 4396 ആയി. ഇതിൽ 3822 എണ്ണം വാണിജ്യ കണക്‌ഷനാണ്. ഇതുവരെ 1430 സർക്കാർ സ്ഥാപനങ്ങളിലും കെ–-ഫോൺ എത്തി.മരട് മുനിസിപ്പാലിറ്റിയിലെ ഒറ്റപ്പെട്ട വളന്തകാട് ദ്വീപിലും കെ–-ഫോൺ എത്തി.മരട് മുനിസിപ്പാലിറ്റിയിലെ ഒറ്റപ്പെട്ട വളന്തകാട് ദ്വീപിലും കെ–-ഫോൺവഴി ഇന്റർനെറ്റ് എത്തി.
മൂന്നു ബിപിഎൽ കുടുംബങ്ങൾക്കാണ് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കിയത്. ദ്വീപിലെ ബാക്കിയുള്ള മുപ്പതോളം ബിപിഎൽ കുടുംബങ്ങൾക്കും ഉടൻ ലഭ്യമാക്കും.ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ കെ–-ഫോൺ ഇന്റർനെറ്റ് കണക്‌ഷൻ നൽകുന്ന പദ്ധതി രണ്ടാംഘട്ടത്തിലാണ്.
189 പേർക്കാണ് കണക്‌ഷൻ ലഭ്യമാക്കിയത്. 385 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കണക്‌ഷൻ നൽകിയത്. 20 എംബിപിഎസ് (സെക്കൻഡിൽ 20 മെഗാബൈറ്റ്) വേഗത്തിലാണ് ഇന്റർനെറ്റ് ലഭിക്കുന്നത്.
K-Phone connections in the district jump to 5,000
