മട്ടാഞ്ചേരി : (piravomnews.in) ലക്ഷദ്വീപ് യാത്രാകപ്പലായ പറളിയിൽ നാലരവയസ്സുകാരനെ പീഡിപ്പിച്ചെന്ന കേസിൽ കടമത്ത് ദ്വീപ് സ്വദേശി സമീർ ഖാനെ (20) ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലിസ് അറസ്റ്റ് ചെയ്തു.
അമ്മയ്ക്കൊപ്പം ലക്ഷദ്വീപിൽനിന്ന് കണ്ണൂരിലേക്ക് പോകുമ്പോഴാണ് സംഭവം. അമ്മ ഉറങ്ങുന്ന സമയം കുട്ടിയോട് മീനുകളെ കാണിച്ചുതരാമെന്ന് പറഞ്ഞ് ഇയാൾ ശുചിമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ അമ്മ കപ്പലിലെ ഓഫീസർമാരോട് പരാതിപ്പെടുകയും ഇവർ പൊലീസിൽ അറിയിക്കുകയും ചെയ്‌തു. ഇയാൾക്കെതിരെ പോക്സോപ്രകാരം കേസെടുത്തു. ഇയാൾ നേരത്തേ മോഷണക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Man arrested for raping four-and-a-half-year-old boy on Lakshadweep ship
